എരിക്കുളം സ്വദേശി ആല്‍ബിന്‍ ആണ് മരിച്ചത്.
സംഭവമറിഞ്ഞ അയല്‍വാസി ഹൃദയാഘാതം വന്ന് മരിച്ചു.62 കാരി വിലാസിനിയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ആല്‍ബിനെ കാണാതാവുകയായിരുന്നു.അഗ്‌നിരക്ഷാ സേനയും, നാട്ടുകാരും സ്കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചലിനൊടുവില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ വിദ്യാര്‍ത്ഥി വീണതറിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.