പുതുപ്പള്ളിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌…. ചാണ്ടി ഉമ്മനെ പൊളിച്ചടുക്കി ഫേസ്ബുക്ക് കുറിപ്പ്….വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്‍റെ വെല്ലുവിളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് പാരയായി മാറിയിരിക്കുകയാണ്


വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്‍റെ വെല്ലുവിളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് പാരയായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളടക്കം വികസനത്തെ കുറിച്ച് ചാണ്ടി ഉമ്മനോട് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന് കൃത്യമായ മറുപടികള്‍ നല്‍കാന്‍ ക‍ഴിയുന്നില്ലെന്നതാണ് പുതിപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളില്‍ കേരളം കാണുന്നത്.അതിനിടെ കൊവിഡ് ടെസ്റ്റ് നടത്താന്‍ പുതുപ്പള്ളി മണ്ഡലത്തിലെ ‘ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയില്‍ ആളുകള്‍ എത്തിയെന്ന തരത്തിലുള്ള ഒരു പരാമര്‍ശം ചാണ്ടി ഉമ്മന്‍ നടത്തിയിരുന്നു


നിങ്ങൾ വികസനത്തെക്കുറിച്ച്‌ പറയുന്നല്ലോ, കുറച്ച്‌ നാൾ മുന്നേ കോവിഡ്‌ വന്നു. അന്ന് ടെസ്റ്റ്‌ ചെയ്തത്‌ എവിടെ ആണെന്ന് അറിയുമോ, ഈ പുതുപ്പള്ളി മണ്ഡലത്തിലാണ്‌. ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി “- ചാണ്ടി ഉമ്മന്‍ പറഞ്ഞു.യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം പുതുപ്പള്ളിയുലുണ്ടോ? ചാണ്ടി ഉമ്മന്‍റെ ഈ വാദത്തെ പൊളിച്ചടുക്കിയ ഒരു ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.നാളെ നാഗമ്പടം മൈതാനവും, പുത്തരിക്കണ്ടം മൈതാനവും തന്‍റെ അപ്പ സ്ഥാപിച്ചതാണെന്ന് പറഞ്ഞാൽ അത്ഭുതപ്പെടരുത്‌. കാരണം അയാൾ യാതൊരു സാമൂഹ്യബോധവും ഇല്ലാത്തയാൾ മാത്രമല്ല ഒന്നാം തരം നുണയനും കൂടിയാണ്‌.സ ജെയ്ക്കിന്റെ പരസ്യ സംവാദത്തിനുള്ള ക്ഷണത്തിൽ നിന്നും ചാണ്ടി ഉമ്മൻ ഒളിച്ചോടിയത്‌ എന്തിനെന്ന് ഇനിയും സംശയമുള്ളവർക്ക്‌ വേണ്ടി..” നിങ്ങൾ വികസനത്തെക്കുറിച്ച്‌ പറയുന്നല്ലോ, കുറച്ച്‌ നാൾ മുന്നേ കോവിഡ്‌ വന്നു. അന്ന് ടെസ്റ്റ്‌ ചെയ്തത്‌ എവിടെ ആണെന്ന് അറിയുമോ, ഈ പുതുപ്പള്ളി മണ്ഡലത്തിലാണ്‌. ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി ” ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞതാണ്‌. അങ്ങനെ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ പുതുപ്പള്ളിയിൽ ഉണ്ടോ…?നമ്മുടെ അറിവിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ ഉള്ളത്‌ ആലപ്പുഴയിൽ ആണ്‌. പിന്നീട്‌ ഇപ്പോൾ സ്ഥാപിതമായ തിരുവനന്തപുരം തോന്നയ്ക്കലിലെ അഡ്വാൻസ്‌ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ .പിന്നെ ഏതാണ്‌ ഈ നമ്മൾ അറിയാത്ത പുതുപ്പള്ളിയിലെ ഈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌…?

എന്നാൽ അതൊന്ന് അറിയണമല്ലോ എന്ന് കരുതി ചെക്ക്‌ ചെയ്യാൻ ഇറങ്ങിയപ്പോഴാണ്‌ അത്‌ കാണുന്നത്‌. കോട്ടയം മണ്ഡലത്തിലെ ഈരയിൽ കടവ്‌ എന്ന പ്രദേശത്ത്‌ കോട്ടയം മെഡിക്കൽ കോളേജിന്റെ അനുബന്ധമായി ഒരു സ്ഥാപനം കാണുന്നു..” ഐ സി എം അറിന്‌ കീഴിൽ പ്രവർത്തിക്കുന്ന vector control research centre ” പക്ഷെ അതൊരു ഇൻസ്റ്റിറ്റ്യൂട്ട്‌ അല്ല ഫീൽഡ് സ്റ്റേഷൻ മാത്രം ആണ്. എന്താണ്‌ ഈ vector control research centre ..?1975 ജൂലൈയിൽ പോണ്ടിച്ചേരിയിൽ (ഇപ്പോൾ പുതുച്ചേരി) സ്ഥാപിതമായ ICMR- വെക്റ്റർ കൺട്രോൾ റിസർച്ച് സെന്റർ (VCRC), ഇന്ത്യൻ ഗവൺമെന്റിന്റെ ആരോഗ്യ ഗവേഷണ വകുപ്പിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സ്ഥിരം സ്ഥാപനങ്ങളിലൊന്നാണ്. പുതിയ രോഗാണുക്കൾ കണ്ടെത്തുന്നതിനും വെക്റ്റർ പകരുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനായി വെക്റ്റർ നിയന്ത്രണത്തിന്റെ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രാഥമിക ലക്ഷ്യത്തോടെ അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനം ആണ്‌ VCRC.എപ്പോഴാണ്‌ ഇത്‌ കേരളത്തിൽ സ്ഥാപിക്കുന്നത്‌..?കേരളത്തിൽ വ്യാപകമായ ചിക്കുൻഗുനിയ പനി പടർന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് 2008ലാണ് VCRC ഫീൽഡ് സ്റ്റേഷൻ കോട്ടയത്ത്‌ സ്ഥാപിതമായത്.2008 ൽ ആരാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രി..?സ: വി എസ്‌ അച്ചുതാനന്ദൻ.ആരാണ്‌ അന്നത്തെ കോട്ടയം എം എൽ എ..?സ: വി എൻ വാസവൻ ( ഇന്നത്തെ സഹകരണ വകുപ്പ്‌ മന്ത്രി )അതായത്‌ ചാണ്ടി ഉമ്മൻ അപ്പന്റെ നേട്ടമായി പറയുന്ന ഒരു വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്‌ പുതുപ്പള്ളിയിൽ ഇല്ല. ആകെ ഉള്ള ഒരു വൈറോളജി ഫീൽഡ്‌ സ്റ്റേഷൻ കോട്ടയത്താണ്‌.അത്‌ സ്ഥാപിക്കുന്നത്‌ സ: വി എൻ വാസവൻ എം എൽ എ യും, സ: വി എസ്‌ അച്ചുതാനന്ദൻ മുഖ്യമന്ത്രിയും ആയിരുന്ന 2008 ൽ ആണ്‌..!53 വർഷം തന്റെ പിതാവ്‌ ജനപ്രതിനിധി ആയിരുന്ന ഒരു മണ്ഡലത്തെക്കുറിച്ച്‌ ഒരു ധാരണയും ഇല്ലാത്തയാൾ ആണ്‌ ചാണ്ടി ഉമ്മൻ. അയാൾ,അപ്പൻ മരിച്ച ഒഴിവിൽ സഹതാപം പ്രതീക്ഷിച്ച്‌ മാത്രം വന്ന ഒരു സ്ഥനർത്ഥിയാണ്‌. ഒരു ഒന്നാം തരം നുണയനും കഞ്ഞിക്കുഴി കോൺഗ്രസ്സുകാരനും കൂടിയാണെന്ന് അയാളെന്ന് ഓരോ ദിവസവും തെളിയുകയാണ്‌..!സാധാരണ ചൂണ്ടിക്കാണിക്കാൻ പഴയകാല നല്ല നേതക്കൾ ഒന്നുമില്ലാത്ത സംഘികൾ കൊള്ളാവുന്ന പഴയ നേതാക്കളെയൊക്കെ തങ്ങളുടെ നേതാക്കളാക്കി മാറ്റി ഫ്ലക്സിലും ബാനറിലും വെക്കുന്നത്‌ കാണാം. ചാണ്ടി ഉമ്മനും അങ്ങനെ ആണ്‌.അപ്പനായിട്ട്‌ പുതുപ്പള്ളിയിൽ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് അയാൾക്ക്‌ നല്ല ബോദ്ധ്യം ഉണ്ട്‌.അത്‌ കൊണ്ട്‌ തന്നെ ‌ 1962 ൽ സ്ഥാപിതമായ കോട്ടയം മെഡിക്കൽ കോളേജ്‌ അയാൾക്ക് അപ്പ സ്ഥാപിച്ചതാണ്‌..!അത്‌ കൊണ്ട്‌ തന്നെ 1987 ലെ നായനാർ സർക്കാരിൽ ക്യഷി മന്ത്രിയായിരുന്ന സ: വി വി രാഘവൻ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ആരംഭിച്ച ക്യഷി ഭവൻ അയാൾക്ക്‌ അപ്പ കൊണ്ട്‌ വന്നതാണ്‌..!‌ 2008 ൽ സ: വി എസ്സും, സ: വി എൻ വാസവനും സ്ഥാപിച്ച വി സി ആർ സി ഫീൽഡ്‌ സ്റ്റേഷൻ അയാൾക്ക്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അത്‌ അപ്പ സ്ഥാപിച്ചതും ആണ്‌..!നാളെ നാഗമ്പടം മൈതാനവും, പുത്തരിക്കണ്ടം മൈതാനവും തന്റെ അപ്പ സ്ഥാപിച്ചതാണെന്ന് പറഞ്ഞാൽ അത്ഭുതപ്പെടരുത്‌. കാരണം അയാൾ യാതൊരു സാമൂഹ്യബോധവും ഇല്ലാത്തയാൾ മാത്രമല്ല ഒന്നാം തരം നുണയനും കൂടിയാണ്‌…!


أحدث أقدم