അമ്പലപ്പുഴ: നാലുപാടം പാടശേഖരത്തിന്റെ പുറംബണ്ടിലെ ഓണാഘോഷപന്തലിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം കോയിപ്പള്ളി പരേതനായ സദാനന്ദൻ്റെ മകൻ സാജൻ (46) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് കഞ്ഞിപ്പാടം നാലുപാടം പാടശേഖരത്തിൻ്റെ പുറംബണ്ടിലെ ഓണാഘോഷപന്തലിൽ
മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ
രാത്രിയിലെ ആഘോഷങ്ങൾക്ക് ശേഷം സാജൻ പന്തലിൽ തന്നെ കിടന്നുറങ്ങി എന്നാണ് നാട്ടുകാർ പറയുന്നത്.
അമ്പലപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഭാര്യ: സന്ധ്യ.
മക്കൾ: കൈലാസ്, ശിവന്യ