കോട്ടയം : മറ്റ് മതങ്ങളെ അധിക്ഷേ പിക്കുകയും മതതീവ്ര വാദത്തെ പ്രോത്സാഹി പ്പിക്കുകയുമെന്നത് സിപിഎമ്മിൻ്റെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള രഹസ്യ അജണ്ടയാ ണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് കുര്യൻ അഭിപ്രായപ്പെട്ടു.
ഗണപതിയെ അവഹേ ളിച്ച നിയമസഭാ സ്പീക്കർ ഷംസീർ രാജി വയ്ക്കണം എന്നാവ ശ്യപ്പെട്ട് നാമജപം നടത്തിയ എൻ എസ്എസ് സമുദാ യാംഗങ്ങൾക്കെതിരെ കേസ്സെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേ ധിച്ച് ബി ജെപി കോട്ടയ ത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയി ൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
വിദേശങ്ങളിൽ ക്രിസ്ത്യൻ പള്ളികളെ ല്ലാം നാടകശാലകളാ ക്കിയെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഷംസീർ ഹിന്ദു ദൈവ ത്തെ അധിക്ഷേപിച്ചത്. മതങ്ങളയും വിശ്വാസ പ്രമാണങ്ങളെയും അവഹേളിക്കുന്ന സിപിഎം നയം അവരു ടെ കല്ലറയിലേക്കുള്ള കാലുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.
മത വിശ്വാസം സംരക്ഷി ക്കാൻ എൻഎൻഎസ് നടത്തുന്ന എല്ലാ സമര പരിപാടികൾക്കും ബിജെപിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബിജെപി മുതിർന്ന നേതാവ് ഏറ്റുമാനൂർ രാധാകൃ ഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്,സംസ്ഥാന സമിതിഅംഗങ്ങൾ ആയ പ്രൊഫ ബി വിജയകുമാർ, കെ ഗുപ്തൻ, മേഖല വൈസ് പ്രസിഡന്റ് ടി എൻ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌മാ രയ എം ആർ അനിൽ കുമാർ, കെ പി ഭുവനേ ഷ്, ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ, വിനൂബ് വിശ്വം, സോബിൻ ലാൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വി എസ് വിഷ്ണു,സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.