കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഇന്നലെ ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന താപനില കുവൈത്തിൽ രേഖപ്പെടുത്തിയെന്ന് എല്‍ഡൊറാഡോ വെതര്‍ വെബ്സൈറ്റ് അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 ഡിഗ്രി സെന്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 51 ഡിഗ്രി സെന്‍ഷ്യസ് കുവൈറ്റ്, ജഹ്‌റ നഗരങ്ങളിലും രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ വിദഗ്ധൻ ജമാല്‍ ഇഹ്രാഹിം പറഞ്ഞു. ഇത് ഒരു റെക്കോർഡായാണ് കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് മാസം ചൂട് വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ താപനില ഉയരുകയും തീവ്രമാക്കുകയും ചെയ്യുന്ന അവസാന സീസണായി കണക്കാക്കപ്പെടുന്ന ഓഗസ്റ്റ് 11 ന് ക്ലെബിൻ സീസണിന്റെ പ്രവേശനത്തോടെ രാജ്യത്തെ വേനൽക്കാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഉയർന്ന താപനിലയും മിതമായ കാലാവസ്ഥയും തമ്മിലുള്ള അതിർത്തിയായ ക്ലെബിൻ സീസൺ 13 ദിവസം നീണ്ടുനിൽക്കുമെന്ന് കേന്ദ്രം പറഞ്ഞു.