യൂട്യൂബ് നോക്കി പ്രസവം.. യുവതി മരിച്ചു…ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു


ചെന്നെ : യൂട്യൂബ് നോക്കി വീട്ടിൽ പ്രസമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. ലോകനായകി (27) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മദേഷ് (30)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രകൃതിചികിത്സയിൽ വിശ്വസിച്ചിരുന്ന ദമ്പതികൾ ആദ്യ പ്രസവം വീട്ടിൽ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രസവത്തെ കുറിച്ചുള്ള വീഡിയോകൾ മദേഷ് സ്ഥിരമായി കാണുമായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ നൽകുന്ന വിവരം. ഈ ധൈര്യത്തിലാണ് ഇയാൾ പ്രസവമെടുക്കാൻ മുതിർന്നതും. എന്നാൽ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടാകാൻ തുടങ്ങിയതോടെ കണക്കു കൂട്ടലുകൾ തെറ്റി. ഉടൻ തന്നെ കുഞ്ഞിനെയും ലോകനായകിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊക്കിൾക്കൊടി മുറിക്കാതെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചെന്നൈയിൽ ആണ് സംഭവം.
أحدث أقدم