യുവതിയെ അർദ്ധനഗ്നയാക്കി, ചെരുപ്പ് മാല അണിയിച്ച് നടത്തിച്ചു.. 11 പേർ‍ക്കെതിരെ കേസ് മൂന്ന് പേർ അറസ്റ്റിൽ


ഭർത്താവിനെ ഉപേക്ഷിച്ച് ഒരു ഗ്രാമക്കാരനായ യുവാവിനെ പുനർവിവാഹം ചെയ്ത യുവതിക്ക് നേരെ പരസ്യമായ അക്രമണം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവതിയെ അർദ്ധനഗ്നയാക്കി മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂെ പരേഡ് നടത്തുകയും മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. യുവാവിൻറെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പേലീസ് 11 പേർക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലാണ് സംഭവം.

2023 ൽ യുവതി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള യുവാവിനെ പുനർവിവാഹം കഴിച്ചു. ആ വിവാഹവുമായി ബന്ധപ്പെട്ട കുടുംബത്തർക്കമാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. ജൂൺ 30 -ന് ഉജ്ജൈനിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അർനിയ വേഗ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവതിയുടെ ഭർത്താവും ബന്ധുക്കളും ഝാർദ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമവാസികളും ചേർന്നാണ് ആക്രമണം നടത്തിയത്.

أحدث أقدم