മോഷണം പോയ വാഹനം എ.ഐ കാമറയിൽ കുടുങ്ങി... കഴിഞ്ഞ വർഷം മോഷണം പോയ സ്‌കൂട്ടർ നിയമം ലംഘിച്ചെന്ന സന്ദേശം ഉടമക്ക് ലഭിക്കുകയായിരുന്നു






തിരുവനന്തപുരം: മോഷണം പോയ വാഹനം എ.ഐ കാമറയിൽ കുടുങ്ങി. കഴിഞ്ഞ വർഷം തിരുവനന്തപുരം ചാലയിൽനിന്ന് മോഷണം പോയ സ്‌കൂട്ടർ നിയമം ലംഘിച്ചെന്ന സന്ദേശം ഉടമ പുഞ്ചക്കര ഷിജുവിന് ലഭിക്കുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് വാഹനം മോഷണം പോയത്. നിയമം ലംഘിച്ചെന്ന് കാണിച്ച് മൂന്നുതവണയാണ് ഉടമയായ ഷിജുവിന് സന്ദേശം ലഭിച്ചത്. ഷിജുവിന്റെ പരാതിയിൽ തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. ഇപ്പോൾ വാഹനം ഉപയോഗിച്ച ആൾ പറയുന്നത് പണയത്തിൽ കിട്ടിയ വാഹനമാണെന്നാണ്. പണയ വാഹനം ലേലത്തിൽ പിടിച്ചെന്നാണ് ഇയാൾ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആർ.ടി.ഒ അറിയിച്ചു.
أحدث أقدم