കർണാടകയിൽ നിന്ന് തമിഴ്നാട് വഴി നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ…. പിടികൂടിയത് കൊച്ചി പൊലീസ്


 
 കൊച്ചി : എഐ ക്യാമറയെ പറ്റിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ. കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ ഫോർട്ട് കൊച്ചി പൊലീസ് പിടികൂടി.

 കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്.

ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിക്കുകയാണ്.

 നമ്പർ പ്ലേറ്റോ ഇൻഷുറ ൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവ റോടൊപ്പം വാഹന ത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേര ത്തോടെ ഇവർക്ക് ജാമ്യം നൽകി. ഓഗസ്റ്റ് നാലിന് വാഹനത്തിൻ്റെ രേഖകൾ സഹിതം ഹാജരാവാൻ ഡ്രൈവറിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

Previous Post Next Post