തിരുവനന്തപുരം : ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശ ത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപ യാത്രയില്‍ പങ്കെടുത്ത വര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍എസ് എസ് നല്‍ കിയ ഹര്‍ജിയിലാണ് നടപടി.
നാലാഴ്ചത്തേക്കാണ് ഹൈക്കോടതി കേസി ലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാണ് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
നാമജപ യാത്ര ജനങ്ങ ളുടെ സഞ്ചാര സ്വാത ന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചെന്ന പേരിലാ ണ്, പങ്കെടുത്തവരെ പ്രതിയാക്കി തിരുവന ന്തപുരം കന്റോണ്‍മെ ന്റ് പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം താലൂക്ക് എന്‍എസ് എസ് കരയോഗ യൂണിയന്റെ നേതൃത്വ ത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തി യത്. നിയമവിരുദ്ധ മായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെ ടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതി രിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാ ണ്കേസെടുത്തത്.