കൊച്ചി : തട്ടിപ്പിന് ഇരയായി ഫോര്‍ട്ട് കൊച്ചിയില്‍ കുടുങ്ങിയ ബ്രിട്ടീഷ് വനിതയ്ക്ക് സഹായവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ കഴിയു ന്ന 75 കാരിയായ പെനിലോപ് കോയിക്കാ ണ് സുരേഷ് ഗോപി സഹായം എത്തിച്ചത്.
സാമ്പത്തിക തട്ടിപ്പിന് ഇരയായാണ് വീസ കാലാവധി തീര്‍ന്ന തിനെ തുടര്‍ യുകെ വനിത കൊച്ചിയില്‍ കുടുങ്ങിയത്.
60,000 രൂപയുടെ സഹായമാണ് സുരേഷ് ഗോപി ഇവര്‍ക്ക് എത്തിച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പ്രൊഡക്ഷന്‍ എക്സി ക്യൂട്ടീവ് ഡിക്സണ്‍ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ പെനിലോപ് കോയ്ക്ക് തുക കൈമാറി. ഈ തുക കൊണ്ട് ടൂറിസ്റ്റ് വിസ പുതുക്കാന്‍ രാജ്യത്ത് പുറത്ത് പോയി വരാനും, വീസ ലംഘനത്തിനുള്ള പിഴയടക്കാനും സാധിക്കും.
2007 മുതല്‍ കൊച്ചി യില്‍ സ്ഥിരം സന്ദര്‍ ശകയാണ് പെനിലോപ് കോയ. ഇവര്‍ തെരുവ് നായകള്‍ക്കായി മാഡ് ഡോഗ് ട്രസ്റ്റ് എന്ന പേരില്‍ സംരക്ഷണ കേന്ദ്രം ഒരുക്കിയിരുന്നു. 2007ല്‍ ആദ്യമായി ഭര്‍ത്താവിന്‍റെ കൂടെയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കൊച്ചി ഇഷ്ടപ്പെട്ടതോടെ വീണ്ടും വരാന്‍ തുടങ്ങി.
2010ൽ ഭർത്താവ് കൊച്ചിയിൽ മരിച്ചതോ ടെ ഇവിടെത്തന്നെ ജീവിക്കാൻ തീരുമാനി ച്ചു. ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചതോടെ ഇവര്‍ സാമൂഹിക രംഗത്തും അറിയപ്പെ ടാന്‍ തുടങ്ങി. അതിനി ടെ ബ്രിട്ടനിലെ വീട് വിറ്റ് എട്ടുകോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചു. വിദേശത്തെ അക്കൗ ണ്ടിലാണ് ഈ പണം ഉണ്ടായിരുന്നത്.
അതിനിടയില്‍ പള്ളുരുത്തി സ്വദേശിയായ ഒരാള്‍ നിശ്ചിതവരുമാനം വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്നും പണംവാങ്ങി. എന്നാല്‍ അതിനിടയില്‍ നിയമ വിരുദ്ധ പണമിടപാട് സംശയിച്ച് ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചു.
പണം വാങ്ങിയയാള്‍ എട്ടു വര്‍ഷമായി തന്നെ പറ്റിക്കുന്നു എന്ന് ആരോപിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ കൊച്ചിയിലെ ഹോം സ്റ്റേയിൽ കടം വാങ്ങിയാണ് താമസി ക്കുന്നത്. വീസ കാലാവധി തീർന്നെ ങ്കിലും പുതുക്കാനോ, ടിക്കറ്റെടുക്കാനോ കഴിയാത്ത അവസ്ഥ യിലാണു താനെന്നു പെനിലോപ് പറഞ്ഞിരുന്നു.