മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു.



 *തൃശൂർ :* മദ്യം വിലകുറച്ച് നൽകാ ത്തതിന് രണ്ട് യുവാക്കൾ ബാർ അടിച്ചു തകർത്തു. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 
പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാ വശ്യപ്പെട്ടു. ജീവനക്കാർ അതിന് തയാറാകാതെ വന്നതോടെ ഉന്തും തള്ളുമായി.
 അൽപസമയം കഴിഞ്ഞെത്തിയ യുവാക്കൾ ബാർ ഇരുമ്പ് വടികൊണ്ട് അടിച്ചു തകർക്കുക യായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് മൂന്ന് ബാർ ജീവനക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.
Previous Post Next Post