അധ്യാപികയിൽ നിന്ന് കൈക്കൂലി; ഹെഡ്മാസ്റ്റർക്കും എ.ഇ.ഒയ്ക്കും സസ്പെൻഷൻ


 



 തിരുവനന്തപുരം : അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എ.ഇ.ഒയെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സി.എൻ.ഐ എൽ.പി.എസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ എം.കെ.മോഹൻദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനു മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.

അധ്യാപികയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റർ വിജിലൻ സ് പിടിയിലായത്. കേസിലെ കൂട്ടുപ്രതി യാണ് എ.ഇ.ഒ.

 അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകൾ ഉണ്ടാകും. അഴിമതി ക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാ ണെന്നത് ഓർക്കുന്നത് നന്നാവുമെന്നും മന്ത്രി പറഞ്ഞു.


Previous Post Next Post