മൂന്നാര്‍: ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുത്ത ജീപ്പിടിച്ച് പമ്പ് ജീവനക്കാരന് പരിക്ക്. നടയാര്‍ സ്വമദശി ജഗനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ജഗന്റെ പല്ലുകള്‍ക്കും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ പഴയ മൂന്നാറിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. എല്ലപ്പെട്ടി സ്വദേശി അച്യുതന്‍ ഓടിച്ചിരുന്ന ജീപ്പാണ് അപകടത്തിന് കാരണം.
വിനോദ സഞ്ചാരികളുമായി പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ജീപ്പ് ഡ്രൈവര്‍ ഇന്ധനം നിറച്ചശേഷം അശ്രദ്ധമായി വാഹനം മുന്നോട്ടെടുക്കവെയാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീപ്പ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു