ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.


കുമളി: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കുമളി ചെങ്കര പുതുക്കാട് രാകേഷ് ഭവനില്‍ മാരിമുത്തുവിനെയാണ് ( അപ്പച്ചൻ- 52) കുമളി പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച്ച സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങി വരുന്നു വഴിയില്‍ പ്രതിയുടെ വീടിനു സമീപത്തു വെച്ച്‌ എട്ടുവയസുകാരിയായ ബാലികയെ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപെട്ട കുട്ടി വീട്ടില്‍ വിവരം അറിയിച്ചു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ കുമളി സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെങ്കരയില്‍ നിന്ന് പിടികൂടുകയായിരുന്നു.പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post