പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

എറണാകുളം  കണ്ണമാലി മാനശ്ശേരി നെടിയോടിൽ വീട്ടിൽ ജെസ്റ്റിൻ(46) ആണ് അറസ്റ്റിലായത്. 
സ്കൂളിൽ വച്ചു നടന്ന കൗൺസിലിങ്ങിലാണ് പ്രതി പലതവണ തന്നെ കയറി പിടിച്ച കാര്യം കുട്ടി സ്കൂൾ അധികൃതരെ അറിയിച്ചത്. 
മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ ആർ മനോജിന്റെ നിർദ്ദേശപ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണമാലി പോലീസ് ഇൻസ്പെക്ടർ എസ് രാജേഷിന്റെ നേതൃത്വത്തിലുളള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.
Previous Post Next Post