വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാല തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍
തൊടുപുഴ: കരിമണ്ണൂരില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. കൂത്താട്ടുകുളം കൊച്ചുപുരയ്ക്കല്‍ കുഞ്ഞുമോന്‍ (44), ഇയാളുടെ ഭാര്യ സിനി (44) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം.കുറുമ്പാലമറ്റം രാധാചന്ദ്രന്റെ മാലയാണ് മോഷ്ടിച്ചത്. ഇവര്‍ രാവിലെ വീടു പൂട്ടി ജോലിക്ക് പോകാനിറങ്ങവെ സ്ഥലത്തെത്തിയ പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല കവരാന്‍ ശ്രമിക്കുകയായിരുന്നു.
രാധാചന്ദ്രന്‍ ബഹളമിട്ടതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പ്രതികളെ തടഞ്ഞു വയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. . പ്രതികളെ കോടതിയില്‍ ഹാജരാക്കി.