പാലക്കാട്: കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. തൃശൂർ സ്വദേശി വിജിൽ, കോങ്ങാട് സ്വദേശി അസീസ് എന്നിവരാണ് പിടിയിലായത്. കേസിൽ 15 പ്രതികളാണുള്ളത്. അസീസാണ് കവർച്ചക്ക് നേതൃത്വം നൽകിയത്. ഇയാളുടെ നിർദേശപ്രകാരമാണ് മറ്റു പ്രതികൾ കവർച്ചക്കെത്തിയത്. തൃശൂർ സ്വദേശിയായ ഒരു പ്രതിയുടെ വീട്ടിൽനിന്ന് കുറച്ചു പണം കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണം കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.
കാർ തടഞ്ഞുനിർത്തി പണം തട്ടിയ പ്രതികൾ പിടിയിൽ
Jowan Madhumala
0