മികച്ച പൊതുസേവനത്തിനുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ മെഡല്‍ മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്…


 

മികച്ച പൊതുസേവനത്തിനുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മെഡല്‍ മലയാളിയായ പി.ബി സലിം ഐ.എ.എസിന്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഓഫീസിലെ പ്ലാനിംഗ് ആന്‍ഡ് മോണിറ്ററിംഗ് സെക്രട്ടറിയും ബംഗാള്‍ ഊര്‍ജവികസന കോര്‍പറേഷന്‍ ലിമിറ്റഡ് എംപിയുമാണ് പി ബി സലിം. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സലിമിന് മെഡല്‍ സമ്മാനിച്ചു. ബംഗാള്‍ കേഡര്‍ ഐഎഎസ് ഓഫീസറായ സലിം നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയാണ്.
أحدث أقدم