കാണാതായ 13കാരന്‍ തിരിച്ചെത്തി; കണ്ടെത്തിയത് കാട്ടാക്കടയിലേക്കുള്ള ബസില്‍; പോലീസ് സ്റ്റേഷനില്‍ എത്തിച്ചുതിരുവനന്തപുരം: കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി. കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കള്ളിക്കാട് നിന്ന് കാട്ടാക്കടയിലേക്കുള്ള ബസിലാണ് കുട്ടിയെ കണ്ടെത്തിയത്. ആനകോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്‍റെ മകന്‍ ഗോവിന്ദ. എ (13) നെയാണ് കാണാതായത്. 8 എ യിലെ സുഹൃത്തിന് കളര്‍ പെന്‍സിലുകള്‍ നല്‍കണമെന്നും ഞാന്‍ പോകുന്നെന്നുമാണ് കുട്ടി കത്തില്‍ എഴുതിവെച്ച് വീട്ടില്‍നിന്ന് ഇറങ്ങിയത്.

കുട്ടിയെ കാണാതായതിന് പിന്നാലെ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ആണ് കുട്ടിയെ കാണാതായത്. പുലര്‍ച്ചെ 5.30 ന് പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ ലഭിച്ചിരുന്നു. പാന്‍റ്സും ഷര്‍ട്ടും ആണ് ആ സമയത്ത് കുട്ടി ധരിച്ച വേഷം. കള്ളിക്കാട് ചിന്തലയ സ്‌കൂളിലെ എട്ടാം ക്ലാസില്‍ വിദ്യാര്‍ഥിയാണ് ഗോവിന്ദ.
Previous Post Next Post