ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു.. 15 പേര്‍ക്ക്…

വയനാട്: ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കൈനാട്ടിക്ക് സമീപമാണ് ലോറിയും നടവയലില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചത്. അപകടത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതര പരിക്കേറ്റു. ക്യാബിനിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്. ബസ് യാത്രക്കാരെ പരിക്കുകളോടെ കല്‍പ്പറ്റ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് അധികൃതർ അറിയിച്ചത്.
Previous Post Next Post