17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു

 
കോഴിക്കോട്: 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. പെൺകുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്. പ്രതി വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post