കേരളത്തിലെ പ്രളയദുരിതം അഭ്രപാളികളിൽ എത്തിച്ച '2018' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽന്യൂഡൽഹി : മലയാള ചലചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ.

 വിദേശ ഭാഷ ചിത്രവിഭാഗത്തിൽ ഇന്ത്യയുടെ എൻട്രിയാണ്‌ 2018...ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായാകൻ.

2018 ൽ കേരളം കണ്ട മഹാപ്രളയത്തിന്റെ തീവ്രതയാണ്‌ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിച്ചത്.

ടോവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരൈൻ, ലാൽ, ഇന്ദ്രൻസ്, സിദ്ധിക്ക്, അപർണ ബാലമുരളി, തൻവി റാം, ശിവദ തുടങ്ങിയ വലിയ താരനിരയാണ്‌ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു..
Previous Post Next Post