നക്ഷത്രവാരഫലം 2023 സെപ്തംബർ 03 മുതൽ 09 വരെ



മുഖ്യധാരാ മാധ്യമങ്ങളിൽ പതിറ്റാണ്ടുകളായി ജ്യോതിഷ പംക്തി കൈകാര്യം ചെയ്യുന്ന പ്രശസ്ത ജ്യോതിഷ പണ്ഡിതനാണ് വി സജീവ് ശാസ്താരം ചങ്ങനാശേരി പെരുന്ന സ്വദേശി ..
 വി .സജീവ് ശാസ്താരം
ഫോൺ :  96563 77700

🟣അശ്വതി   : ധനപരമായി അനുകൂലം , ബന്ധുജന സഹായം ലഭിക്കും.  പൊതുവെ   മാനസിക സമ്മർദ്ദം വിട്ടൊഴിയും  ,   തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 
 
🔵ഭരണി   : .ഉറ്റ സുഹൃത്തുക്കളുടെ സഹായത്താൽ  സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. 
🟢കാർത്തിക   : പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി വർദ്ധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും . .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

🟣രോഹിണി   : പുതിയ ജോലിയിൽ പ്രവേശിക്കും , ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. ആരോഗ്യവിഷമതകൾ ശമിക്കും ,  മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകൾ. 

🟠മകയിരം  : അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും

🟢തിരുവാതിര  : പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും. 

🟡പുണർതം  :  ഗൃഹനിർമ്മാണം പുരോഗമിക്കും ,  ശ്വാസകോശ  രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 
🔴പൂയം  :  സാമ്പത്തികമായി വാരം അനുകൂലമല്ല ,   ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 

🟠ആയില്യം : ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. പൂർവ്വിക  സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

🔴മകം  : അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും . കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധുജന  സമാഗമം ഉണ്ടാകും. സര്ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന   ആനുകൂല്യങ്ങൾ  ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.  .
 
🟠പൂരം  : ബന്ധു ഗൃഹങ്ങൾ  സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ദാമ്പത്യ ജീവിത സൗഖ്യം. പൊതുപ്രവർത്തന വിജയം കൈവരിക്കും 
🟢ഉത്രം   :  ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്ര വാഹനം  വാങ്ങുവാനുള്ള ആഗ്രഹങ്ങള് സഫലമാകും.

🟣അത്തം   :  തൊഴിൽ പരമായ നേട്ടങ്ങൾ കൈവരിക്കും   ,വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും ,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.  മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്.വ്യവഹാര വിജയം , കൃഷി ഭൂമിയിൽ   നിന്ന് ധനലാഭം 

🔵ചിത്തിര  :     ധനപരമായ നേട്ടങ്ങൾ ,  മുടങ്ങിയ ഗൃഹ നിർമ്മാണം  പുനരാരംഭിക്കും , കുടുംബസമേത  യാത്രകൾ . ഭൂമി വിൽപ്പന  വാക്കു റപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച. ആരോഗ്യ പുരോഗതി.സഞ്ചാരക്ലേശം മൂലം ക്ഷീണം , തൊഴിലിൽ രംഗത്ത് അനുകൂലമായ സാഹചര്യം.

🟢ചോതി  :  ധനപരമായ വിഷമതകൾ  മറികടക്കും  , സ്വന്തക്കാർക്ക് രോഗബാധാ സാദ്ധ്യത , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. പണമിടപാടു കളിൽ അധിക ശ്രദ്ധ പുലർത്തണം.  ആരോഗ്യപരമായ വിഷമതകൾ ശമിക്കും, സന്താനഗുണ മനുഭവിക്കും.  

🟠വിശാഖം   : തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും, അപ്രതീക്ഷിത മായ പ്രതിസന്ധികളെ നേരിടേണ്ടി വരും . പരിശ്രമത്തിനു തക്ക അംഗീകാരം ലഭിച്ചെന്നു വരില്ല. ആരോഗ്യസ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും .

🟠അനിഴം : പൈതൃക സ്വത്ത് ലഭിക്കുവാൻ  യോഗം. ഭൂമി വാങ്ങൽ , ഗൃഹനിർമ്മാണം  എന്നിവയ്ക്കുള്ള സാഹചര്യമൊരുങ്ങും , സർക്കാർ ഉദ്യോഗസ്ഥര്ക്ക് ഇഷ്ട സ്ഥലത്തേയ്ക്ക് മാറ്റം ലാഭിക്കാം, വിദ്യാഭ്യാസ പരമായ ഉന്നതവിജയം  കൈവരിക്കും.

🟣തൃക്കേട്ട  : പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും , സകുടുംബ യാത്രകൾക്കായി  പണച്ചെലവ്. രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും,

🟠മൂലം :   വിവാഹം ആലോചിക്കുന്നവർക്ക്  സമയം അനുകൂലം  , തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും,  ദാമ്പത്യ ജീവിത പ്രശ്നങ്ങൾ ശമിക്കും തൊഴിൽ രംഗത്ത് മാന്യമായ നില കൈവരിക്കും . 

🟣പൂരാടം  : തൊഴിലിൽ അനുകൂലമായ സാഹചര്യം.  ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം ,മാനസിക സമ്മർദ്ദം അധികരിക്കും  ,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

🟡ഉത്രാടം  :   ശാരീരികവും മാനസികവുമായ വിഷമതകൾ നേരിടും  , പ്രധാന തൊഴിലിൽ നിന്ന് വിട്ടു  നിൽക്കേണ്ടി വരും, പ്രധാനപ്പെട്ട കാര്യങ്ങളിൽ  വിജയം കാണില്ല, ഗൃഹസുഖം കുറയും. 
അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും , ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

🟤തിരുവോണം  :  സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും , , ബന്ധുജന സഹായം ലഭിക്കും ,  സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 
🔵അവിട്ടം  : ഗൃഹ നിർമ്മാണത്തിൽ പുരോഗതി , മനഃ സുഖം വർദ്ധിക്കും .അലങ്കാര വസ്തുക്കൾക്കായി  പണച്ചെലവ് , ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ,അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

🟣ചതയം    : സാമ്പത്തിക വിഷമതകൾ മറികടക്കും ,  ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. സാമ്പത്തികമായ തടസ്സങ്ങൾ നീങ്ങും , മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

🟢പൂരുരുട്ടാതി  :  ആരോഗ്യ വിഷമതകൾ വിട്ടൊഴിയും ,  മറ്റുള്ളവരെ അ ന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക്  രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. പ്രവർത്തനരംഗത്ത്  വിജയിക്കുവാനും അംഗീകാരം  ലഭിക്കുവാനും സാധ്യത. 
🟠ഉത്രട്ടാതി  : കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും . 

🟣രേവതി  :  പസാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം . അനുകൂലമായി നിന്നിരുന്നവർക്ക്  മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും   തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ  വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.
Previous Post Next Post