ഗുരുവായൂര്‍: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം സമർപ്പിക്കും. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെവി രാജേഷ് ആചാര്യയെന്ന ഭക്തനാണ്. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വർണംകൊണ്ട് മാത്രം നിർമ്മിച്ച കിരീടത്തിന് 38 പവൻ തൂക്കം വരും. ചൊവ്വാഴ്ച വൈകീട്ട് കിരീടം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ച് തന്ത്രിക്ക് കൈമാറും. അഷ്ടമി രോഹിണി ദിനമായ ബുധനാഴ്ച നിർമാല്യം ചടങ്ങിനുശേഷമാകും കിരീടം ചാർത്തുക.
കോയമ്പത്തൂരില്‍ താമസമാക്കിയ കൈനൂര്‍ വേണുഗോപാലിന്‍റെയും ദേവകിയുടെയും മകന്‍ കെവി രാജേഷ് ആചാരിയാണ് (54) 38 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കിരീടം നിര്‍മ്മിച്ചത്. കിരീടത്തിന് എട്ട് ഇഞ്ച് ഉയരമാണ് ഉള്ളത്.
തൃശൂര്‍ നടത്തറയ്ക്ക് സമീപമുള്ള കൈനൂര്‍ തറവാട്ടിലെ അംഗമാണ് കെവി രാജേഷ്. ഇദ്ദേഹം 40 വര്‍ഷമായി കോയമ്പത്തൂരില്‍ ആഭരണനിര്‍മാണരംഗത്തുണ്ട്. വന്‍കിട ജൂവലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപന ഉടമയാണ്. 14 വര്‍ഷം മുന്‍പ് തുടങ്ങിയ ആഗ്രഹത്തിന്‍റെ ഭാഗമായാണ് ഗുരുവായൂരപ്പന് കിരീടം സമര്‍പ്പിക്കുന്നതെന്ന് കെ വി രാജേഷ് പറഞ്ഞു.അഞ്ചുമാസം മുന്‍പാണ് നിര്‍മാണശാലയില്‍ സ്വര്‍ണക്കിരീടത്തിനായുള്ള പണി ആരംഭിച്ചത്. നേരത്തെ ഗുരുവായൂരില്‍ ചെന്ന് അളവ് എടുത്തിരുന്നു. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വര്‍ണംകൊണ്ട് മാത്രമാണ് കിരീടം നിര്‍മിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കിരീടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിരീടം എത്തിച്ച് തന്ത്രിക്ക് കൈമാറും. അഷ്ടമിരോഹിണി ദിവസമായ ബുധനാഴ്ച നിര്‍മാല്യം ചടങ്ങിനുശേഷം കിരീടം ഗുരുവായൂരപ്പന് ചാര്‍ത്തും.