തൃശൂർ: തൃശൂർ അഞ്ഞൂരിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. പ്രതീഷിനെ കൊലപ്പെടുത്തിയ ശേഷം ശിവരാമൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മൃതദേഹം പുറത്തെടുത്തെങ്കിലും തല പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 25നാണ് ശിവരാമന് ആത്മഹത്യ ചെയ്ത നിലയിൽ വീട്ടിൽ കണ്ടെത്തിയത്. പ്രതീഷിനെ കൊലപ്പെടുത്തിയ ശേഷം ശിവരാമൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.