അമേരിക്കയിൽ നിന്ന് രാസലഹരി സ്റ്റാംപ് തപാലിൽ; കൊച്ചി സ്വദേശിയായ യുവ എൻജിനീയർ അറസ്റ്റിൽ


 



കൊച്ചി: അമേരിക്കയിൽ നിന്ന് തപാലിൽ രാസലഹരി സ്റ്റാംപ് വരുത്തിയ കൊച്ചി സ്വദേശിയായ യുവ എൻജിനീയർ കസ്റ്റംസ് പിടിയിലായി. 

ബിടെക് ബിരുദധാരിയും കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനുമായ നായരമ്പലം സ്വദേശി ചന്തു പുരുഷോത്ത മനെ (30) ആണ് അറസ്റ്റിലായത്.

കസ്റ്റംസ് സ്പെഷൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് (എസ്ഐഐബി) യുവാവിനെ അറസ്റ്റ് ചെയ്തത്.
Previous Post Next Post