യുവതിയോടു കൊടും ക്രൂരത; സഹോദരന്‍മാര്‍ അറസ്റ്റില്‍: വാട്‌സ്ആപ് ഗ്രൂപ്പിലൂടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു പ്രതികാരം


ഇടുക്കി: സ്ത്രീയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചു. കട്ടപ്പന സ്വദേശികളായ രണ്ട് യുവാക്കൾ തങ്കമണിയിൽ അറസ്റ്റിൽ. 150 പേരെ ചേർത്ത് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ച സഹോദരന്മാരായ യുവാക്കൾ അറസ്റ്റിൽ.  സമൂഹ മാധ്യമത്തിൽക്കൂടി അപമാനിക്കപ്പെട്ട  യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്കമണി പൊലീസ് കേസെടുത്തത്.  

ഇടിഞ്ഞമലയിൽ ഗ്യാലക്സി ഗ്യാസ് ഏജൻസി നടത്തുന്ന കറുകച്ചേരിൽ പൊന്നച്ചന്റെ മകൻ ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം,പകവീട്ടാൻ ഗ്യാസ് ഏജൻസി സ്ഥിതിചെയ്യുന്ന ഇടിഞ്ഞമലയിലെയും, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെ നൂറ്റമ്പതോളം ആളുകളെ ചേർത്ത് ഒരു വാട്സ്ആപ് ഗ്രുപ്പ് രൂപീകരിച്ച് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്, അശ്ലീലസന്ദേശത്തോടെ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ശേഷം ഗ്രുപ്പ് തന്നെ ഡിലീറ്റ് ചെയ്തു. ഈ സംഭവത്തെത്തുടർന്ന് യുവതി ഏപ്രിൽ 14-ന് തിയതി തങ്കമണി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.സ്റ്റേഷൻ PRO.P.P. വിനോദ് ഉടൻതന്നെ SHO യെ പരാതിയുടെ ഗൗരവം ധരിപ്പിക്കുകയും സൈബർ സെല്ലുമായി ബന്ധപ്പെട്ടശേഷം,കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തങ്കമണി പോലിസ് ഇൻസ്‌പെക്ടർ  സന്തോഷ്‌.K.M. SCPO ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ  അന്വേഷണം നടത്തിവരവേ ജെറിന്റെ തൊഴിലാളിയായിരുന്ന ആസാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. പിന്നീട് ആസാം സ്വദേശിയെ നാട്ടിലേക്ക് തിരിച്ചയച്ചു.
ജെറിന്റെ സഹോദരൻ ജെബിനാണ് സിം കാർഡ് ആസാം സ്വദേശിയിൽ നിന്ന് തിരികെ വാങ്ങിയത്.തുടർന്ന് ജെറിൻ വാട്സ്ആപ് ഗ്രുപ്പിൽ അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചശേഷം വാട്സ്ആപ് ഗ്രുപ്പ് ഡിലീറ്റ് ചെയ്തു. പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു.കേസ്സിന്റെ ഗൗരവം അറിഞ്ഞ ജില്ലാപോലീസ് മേധാവി V. U.കുര്യാക്കോസ്, പ്രധാന സാക്ഷിയായ ആസാം സ്വദേശിയെ കണ്ടെത്തുന്നതിന് എല്ലാ പിന്തുണയും നൽകി.
 ഇൻസ്‌പെക്ടർ സന്തോഷ്‌. K.M., SCPO ജോഷി ജോസഫ്, CPO. ജിതിൻ അബ്രഹാം എന്നിവർ ആസ്സാം, നാഗാലാൻഡ് ബോർഡറുകളിൽ എത്തി. ശ്രമകരമായ ദൗത്യത്തിനോടുവിൽ ആസാം സ്വദേശിയെ കണ്ടെത്തി. ഇടുക്കി ജില്ലാ പോലിസ് മേധാവി V.U. കുര്യാക്കോസിനെയും, കട്ടപ്പന DYSP V.A. നിഷാദ്മോനെയും ഇക്കാര്യം  അറിയിച്ചു.

ഉടനടിയുള്ള ജില്ലാ പോലിസ് മേധാവിയുടെ ഇടപെടലിലൂടെ പോലിസ് സംഘം ആസാം സ്വദേശിയെ നെടുംകണ്ടം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തി.അറസ്റ്റ് ഉറപ്പായ 1ഉം 2ഉം പ്രതികളായ ജെറിൻ സഹോദരൻ ജെബിൻ എന്നിവർ ഒളിവിൽ പോയശേഷം ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യം തേടി.കട്ടപ്പന ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റിന്റെ സെർച്ച് വാറണ്ടുമായി, പഴുതടച്ച കേസ്സ് ആന്വേഷണത്തിന് ഒടുവിലാണ് പോലിസ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്

Previous Post Next Post