യു .കെ: കോവിഡ് വൈറസിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പുതിയ വകഭേദമായ പിരോള യു കെയില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ വരുന്ന ശൈത്യകാലത്ത് എന്ത് സംഭവിക്കുമെന്ന ആശങ്കയും ശക്തമായിരിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ ഒക്കെയും പറയുന്നത് പുതിയ വകഭേദത്തെ കുറിച്ച് ഏറെ കാര്യങ്ങള്‍ അറിയില്ല എന്നാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി, ദിവസങ്ങള്‍ക്കുള്ളില്‍ പോസിറ്റീവ് കേസുകള്‍ ഇരട്ടിയാകുന്ന സാഹചര്യവും നിലനില്‍ക്കുന്നു.
അതിവേഗം പടര്‍ന്ന് പിടിക്കുന്ന ഈ ഇനം ഇപ്പോള്‍ പുതിയ കോവിഡ് രോഗികളില്‍ ഏറ്റവുമധികം കണ്ടുവരുന്ന ഇനമായി മാറിയിരിക്കുകയാണ്. മുപ്പതോളം വ്യത്യസ്ത ഉല്‍പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ ഈ ഇനത്തെ ഇപ്പോള്‍ ലോകാരോഗ്യ സംഘടന, കരുതല്‍ എടുക്കേണ്ടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ഉല്‍പരിവര്‍ത്തനങ്ങള്‍ നടന്നതിനാല്‍, ഇതിന്റെ യഥാര്‍ത്ഥ സ്വഭാവവും ശക്തിയും ദൗര്‍ബല്യവുമെല്ലാം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
രാജ്യം ശരത്ക്കാലത്തിലേക്ക് കടക്കുന്നതോടെ ബി എ 2.86 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ള പിരോള കൂടുതല്‍ ശക്തിയായി വ്യാപിക്കും എന്നാണ്‍്യൂ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്ത് 2020 ലും 2021 ലും കണ്ടതുപോലുള്ള ഒരു തരംഗം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തണുത്ത കാലാവസ്ഥ വരുന്നതോടെ കോവിഡ് പരിശോധനയും സാമൂഹ്യ നിരീക്ഷണവും കൂടുതല്‍ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
അതിനിടയിലാണ് യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ മൈക്രോബയോളജിസ്റ്റ് ഡോ. സൈമണ്‍ ക്ലാര്‍ക്ക്, വരുന്ന ശൈത്യകാലത്ത് സര്‍ക്കാരിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടുന്ന സാഹചര്യം ഉടലെടുത്തേക്കാം എന്ന മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. എങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളിലേതു പോലെ വ്യാപകമായ രീതിയില്‍ കോവിഡ് തരംഗം ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമെ ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും അദ്ദേഹം പറഞ്ഞു.