പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ്; രശ്മി കീഴടങ്ങിതൃശ്ശൂര്‍ : പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളില്‍ ഒരാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. തൃശ്ശൂര്‍ സ്വദേശിയായ രശ്മിയാണ് സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ബി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. മറ്റൊരു പ്രധാന പ്രതിയായ രാജലക്ഷ്മിക്കായുള്ള അന്വേഷണം തുടരുകയാണ്. പിഎസ്‌സിയുടെ വ്യാജ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 50 ലക്ഷം രൂപയോളം തട്ടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തിവരുന്നത്.

Previous Post Next Post