ഇരട്ടസഹോദരന്മാരിൽ ഒരാൾ പീഡനക്കേസിലെ പ്രതി, തിരിച്ചറിയാൻ പാടുപെട്ട് പ്രതി, ഒടുവിൽ വിദ​ഗ്ധമായി പോലീസ് പൊക്കിതിരുവനന്തപുരം: 17 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ ചുമത്തി മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ്(19) ആണ് അറസ്റ്റിലായത്. 450,366 എ,354 എ (1) (എൻ),376(2)(എൻ) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ച് അതിജീവതയെകൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ആണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇരട്ടകൾ ആയതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പോലീസിന് പ്രയാസമായിരുന്നു. ഇതിനാലാണ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യം പോലീസിനുണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post