പുതുപ്പള്ളിയിൽ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം , ഇനി നിശബ്ദ പ്രചരണം



പാമ്പാടി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനമായി.

മൂന്നു പ്രമുഖ മുന്നണികളുടെയും തങ്ങളുടെ ശക്തി പ്രകടനമായിട്ടായിരുന്നു പാമ്പാടിയിൽ സംഗമിച്ചത്.

വാദ്യഘോഷങ്ങളും, കൊട്ടും, പൂത്തിരിയു മൊക്കെ കൊട്ടിക്ക ലാശത്തിന് ആവേശമൊരുക്കി.

25 ദിവസം നീണ്ട പ്രചരണത്തിന് ഇന്ന് ആറ് മണിക്ക് സമാപനം കുറിച്ചപ്പോൾ ആയിരക്കണക്കിന് പ്രവർത്തകരും
അണിചേർന്നു.

ഇടത് സ്ഥാനർത്ഥി ജയ്ക്ക് സി. തോമസും, എൻഡിഎ സ്ഥാനാർത്ഥി ജി. ലിജിൻ ലാലും കൊട്ടികലാശത്തിന് പാമ്പാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാലുമണി യോടെ പാമ്പാടിയിൽ എത്തി അയർക്കുന്ന ത്തേക്ക് പോയി.

ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്.
ചൊവ്വാഴ്ച്ചയാണ് വോട്ടെടുപ്പ്.


Previous Post Next Post