വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം.. ഒൻപതാം ക്ലാസുകാരന്‍റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു…


തിരുവനന്തപുരം: പാറശ്ശാലയിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഒൻപതാം ക്ലാസ്സുകാരന്റെ കൈ സഹപാഠികൾ തല്ലി ഒടിച്ചു. പാറശ്ശാല ഹയർ സെക്കൻ‍ഡറി സ്കൂളിലെ വിദ്യാർത്ഥിയായ പതിനാല് വയസ്സുകാരൻ കൃഷ്ണകുമാറിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്കൂളിലുണ്ടായ സംഘർഷത്തിൽ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാർത്ഥികൾ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.

പാറശ്ശാല പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് കൃഷ്ണകുമാറിന്റെ മാതാപിതാക്കളുടെ ആരോപണം. എന്നാൽ സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങൾ അറിയാനായി സംഘർഷത്തിലുൾപ്പെട്ട കുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Previous Post Next Post