
വെള്ളറടയില്‍ വീണ്ടും മോഷണം. വെള്ളറട മണത്തോട്ടം സ്വദേശി നാസറിന്‍റെ അടച്ചിട്ടിരുന്ന വീടിന്‍റെ മുന്‍വശത്തെ കതക് കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വീടിന്‍റെ അലമാരകളെല്ലാം കുത്തിതുറന്ന നിലയിലാണ്. അലമരക്കകത്തുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി. വീട്ടിൽ മോബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എടുത്തില്ല. പൂട്ടിയിട്ടിരുന്ന വീട് ഇന്നലെ തുറക്കാനെത്തിയപ്പോഴാണ് വീടിന്‍റെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് വെള്ളറട പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി പരിശോധിക്കുകയാണ് പൊലീസ്. ഇവിടെ അടുത്ത് ഒരു സ്വകാര്യ സ്ഥാപരനത്തിലും കവര്‍ച്ച നടന്നെങ്കിലും കാര്യമായ നഷ്ടങ്ങളില്ല. അടുത്തിടെയായി വ്യാപകമായ മോഷണമാണ് വെള്ളറട കേന്ദ്രീകരിച്ച് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.ക ഴിഞ്ഞ ദിവസം ഹോട്ടലുകളിലടക്കം വിവിധ സ്ഥാപനങ്ങളിൽ മോഷണം നടന്നെങ്കിലും പ്രതികളെ കിട്ടിയിട്ടില്ല