ഹർദീപ് സിംഗ് നിജ്ജറിന്റെ വധം: ഐഎസ്‌ഐ പങ്ക് സമ്പന്ധിച്ച വിവരങ്ങളിൽ പരിശോധന ആരംഭിച്ച് കാനഡഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്. ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്.അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടർന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നൽകിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉൾപ്പെടെ ഇന്ത്യ ഡോസിയറിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പാകിസ്താനിൽ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയിൽ എത്തിയിരുന്നു. ഈ വ്യക്തിക്കുവേണ്ട പിന്തുണ നൽകാൻ ഐഎസ്‌ഐ നിജ്ജാറിന് മേൽ സമ്മർദം ചെലുത്തിയിരുന്നു. ആദ്യഘട്ടത്തിൽ നിജ്ജാർ വഴങ്ങിയിരുന്നുവെങ്കിലും പിന്നീട് ഈ സമീപനത്തിൽ മാറ്റം വന്നു. ഈ വിരോധമാണ് ഐഎസ്‌ഐയെ നിജ്ജാറിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഒപ്പം നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കാനും, ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്താനും, ഫൈവ് ഐ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരെയാക്കാനും ഐഎസ്‌ഐ ലക്ഷ്യമിട്ടു.

സംഭവത്തിൽ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുവെന്നാണ് റിപ്പോർട്ട്.

Previous Post Next Post