സിംഗപ്പൂരിന്റെ പ്രസിഡന്റ് ആയി തർമൻ ഷൺമുഖ രത്നം തിരഞ്ഞെടുക്കപ്പെട്ടു


✒️ സന്ദീപ് എം സോമൻ
സിംഗപ്പൂർ: സിംഗപ്പൂരിന്റെ മുൻ ഉപപ്രധാനമന്ത്രി തർമൻ ഷൺമുഖരത്നം വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 70.4% വോട്ടുകൾ നേടി സിംഗപ്പൂരിന്റെ  പ്രസിഡന്റാകും.

ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയുടെ മുൻ ദീർഘകാല അംഗവും നേതാവുമായ അദ്ദേഹം തന്റെ എതിരാളികളെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായി ഇന്നു പുലർച്ചെ ഫലങ്ങൾ കാണിച്ചു. സോവറിൻ വെൽത്ത് ഫണ്ട് ജിഐസിയിലെ മുൻ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായ എൻജി കോക്ക് സോംഗ് 15.7% വോട്ടും ദേശീയ ട്രേഡ് യൂണിയൻ ബോഡിയായ NTUC-യുടെ കീഴിലുള്ള മുൻ ഇൻഷുറൻസ് കമ്പനി തലവനായ ടാൻ കിൻ ലിയാന് 13.9% വോട്ടും നേടി.

ഏകദേശം 2.5 ദശലക്ഷം സിംഗപ്പൂരുകാർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.
أحدث أقدم