വൈക്കം: കോട്ടയത്ത് ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റുപോയി. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് അപകടം. കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശിനി തീർഥ (20) യ്ക്കാണ് ഗുരുതര പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കോട്ടയം ഭാഗത്തേക്കുള്ള മെമു ട്രെയിനിൽ കയറുന്നതിനിടെ യുവതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിനടിയിൽപെട്ടാണ് കൈ അറ്റുപോയത്. അറ്റുപോയ കൈയുമായി യുവതിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൈ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.