കടൽക്ഷോഭത്തിൽ വള്ളം തകർന്നു… മത്സ്യത്തൊഴിലാളിക്ക് പരിക്ക്

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തിൽ വള്ളം തകർന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളി ശാന്തിപുരം സ്വദേശി മനോജിന്(44) പരിക്കേറ്റു.

 ഇന്നു രാവിലെ ആറോടെയാണ് മുതലപ്പൊഴിയിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി ഹാർബറിൽനിന്നു പുറപ്പെട്ട വള്ളം ശക്തമായ തിരയിൽപെട്ട് തകരുകയായിരുന്നു.

 വളത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. വള്ളത്തിൽ ഉണ്ടായിരുന്ന മനോജിന് മുഖത്താണു പരിക്കേറ്റത്.
Previous Post Next Post