കെഎസ്ആർടിസി ബസ് തലയിലൂടെ കയറി ഇറങ്ങി, വൃദ്ധന് ദാരുണാന്ത്യം, ഡ്രൈവർ ഓടി രക്ഷപ്പെട്ടു



തിരുവനന്തപുരം: പനയമുട്ടം ജംക്‌ഷനിൽ നിന്നും കെഎസ്ആർടിസി ബസ് കയറാൻ നിന്ന വയോധികൻ ബസിനടിയിൽ പെട്ട് മരിച്ചു. പനയമുട്ടം സതീഷ് ഭവനിൽ ജെ കൃഷ്ണൻ നായർ (79) ആണ് മരിച്ചത്. വൈകുന്നേരം 3.30 കഴിഞ്ഞതോടെ ആയിരുന്നു അപകടം. ക്ഷീരകർഷകൻ ആയ കൃഷ്ണൻ നായർ ആട്ടുകാൽ ക്ഷീരോൽപാദക സംഘത്തിൽ പാൽ കൊണ്ട് പോവാൻ പനയമുട്ടം ജംക്‌ഷനിൽ ബസ് കാത്ത് നിന്നതാണ്.3.20ന് ചേപ്പിലോട്ടുനിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസ് ആയിരുന്നു അപകടത്തിപെട്ടത്. ബസിന്റെ മുൻഭാഗം എങ്ങനെയോ തട്ടിയ കൃഷ്ണൻ നായർ വീണ് ബസിനടിയിൽപ്പെടുക ആയിരുന്നു. മുന്നിലെയും പിന്നിലെയും ടയറുകൾ തലയിൽ കൂടി കയറി ഇറങ്ങിയിട്ടുണ്ട്. സംഭവസ്ഥലത്തു തന്നെ മരിച്ച കൃഷ്ണൻ നായരുടെ മൃതദേഹം നെടുമങ്ങാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ - കമലമ്മ. മക്കൾ - സതീഷ്, മല്ലിക, ബിജു, പരേതനായ കമലഹാസൻ. മരുമക്കൾ - ശ്രീജ, ഹരിലാൽ, വിനീത, റൂബി.
Previous Post Next Post