കോട്ടയം: അർപ്പൂക്കര പനമ്പാലത്ത് നിയന്ത്രണം നഷ്ടമായ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരായ സഞ്ജയ് (18) , ആദിത്യൻ (19) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഞായറാഴ്ച രാത്രി പത്തുമണിയോടുകൂടിയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും കുടയമ്പടി ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കൾ. ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.