മണർകാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു


ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്  റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസിനടിയിൽപ്പെട്ട്  മരിച്ചു. ആലപ്പുഴ റോഷ്നി മൻസിലിൽ ഫിറോസ് അഹമ്മദ് (30) ആണ് മരിച്ചത്. മണർകാട് ഐരേറ്റുനടയിലാണ് അപകടം. മുൻപിൽ പോയിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു. ബൈക്ക് മറിഞ്ഞ് ഫിറോസ് റോഡിലേക്ക്  തെറിച്ചു വീണു. ഈ സമയം എതിരെ വന്ന ബസിനടിയിൽ ഫിറോസ് അകപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് മണർകാട് പൊലീസ് പറഞ്ഞു.
Previous Post Next Post