കാഞ്ഞിരപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.




 കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9:  30 മണിയോടുകൂടി  വീട്ടിൽ വച്ച് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ജനലിൽ ഇരുന്ന വാക്കത്തിയെടുത്ത്  ഇവരുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്,എസ്.ഐ ഗോപകുമാര്‍.സി.പി.ഓ മാരായ നൗഷാദ്,ബിനോ,ബിനു
എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Previous Post Next Post