ജപ്തി നോട്ടീസിൽ ആത്മഹത്യാ ശ്രമം.. മൂന്നംഗ കുടുംബം അവശനിലയിൽ

 
തൃശൂർ: കൊരട്ടിയിൽ മൂന്നംഗ കുടുംബത്തെ അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന.

ഈ കുടുംബം സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങി ജപ്തിക്കായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കരുതുന്നത്. അതേസമയം, സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post