സൈനികൻ്റെ പുറത്ത് PFI എന്ന് എഴുതിയ സംഭവത്തിൽ വൻ ട്വിസ്റ്റ് ,പരാതി വ്യാജം ! സംഭവം ഇങ്ങനെ ,...സംഭവത്തിൽ BJP പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ചും നടത്തിയിരുന്നു


✒️ Jowan Madhumala

കൊല്ലം : കൊല്ലം കടക്കലിൽ സൈനികനായ ഷൈനിൻ്റെ പുറത്ത് നിരോധിക ഭീകരസംഘടനയായ P F I ൻ്റെ പേര് പച്ചകുത്തിയതായി പുറത്ത് വന്ന വാർത്തയെയും പരാതിയെയും തുടർന്ന് നടന്ന അന്വേഷണത്തിൽ വൻ ട്വിസ്റ്റ് 
തൻ്റെ സുഹൃത്തായ ജോഷിയെക്കൊണ്ട് P F I എന്ന് എഴുതിച്ചതായി പോലീസ് കണ്ടെത്തി സമൂഹമാധ്യമങ്ങിൽ പ്രശസ്തനാകുവാനും ,വാർത്തകളിൽ നിറയുവാനുമാണ്  താൻ തൻ്റെ സുഹൃത്തിനെക്കൊണ്ട് അത്തരത്തിൽ ചെയ്തതെന്നും 'ഷൈനിൻ്റെ നിർദ്ധേശ പ്രകാരം സുഹൃത്തായ ജോഷി മർദ്ദിച്ചു എന്നും കണ്ടെത്തി പുറത്ത് P F I എന്ന് എഴുതാൻ ഉപയോഗിച്ച പച്ച നിറത്തിൽ ഉള്ള പെയിൻ്റ് ഷൈനിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി

 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​വ​രെ നീ​ണ്ടെങ്കിലും ഷൈ​നി​ന് മ​ർ​ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് യാ​തൊ​രു തെ​ളി​വും ല​ഭി​ച്ചി​ല്ല. മാത്രമല്ല, ഷൈ​നി​ന്‍റെ മൊ​ഴി​യി​ൽ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്ന് ഇന്നലെ തന്നെ പൊ​ലീ​സ് അ​ധി​കൃ​ത​ർ വ്യക്തമാക്കിയിരുന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​രും ആ​രോ​പി​ച്ചിരുന്നു.

ഈ സംഭവങ്ങൾക്കിടെ ഷൈനിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
Previous Post Next Post