കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. പേരയത്തെ ആളൊഴിഞ്ഞ റോഡില്‍നിന്ന് തീയും പുകയും ഉയരുന്നത് യുവാവിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. യുവതിയുടെ അരയ്ക്ക് മുകളിലേക്ക് പൂര്‍ണമായും കത്തിയ നിലയിലാണ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ബാഗും മൊബൈല്‍ ഫോണും ഒഴിഞ്ഞ ടിന്നറിന്‍റെ കുപ്പിയും ലഭിച്ചു. ബാഗില്‍ കുറച്ച് പണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫോണില്‍ നിന്ന് പോലീസ് ആളെ അന്വേഷിച്ചു. പേരയം സ്വദേശി സാന്‍റാ വിലാസത്തില്‍ മേരിദാസന്‍റെ മകള്‍ സൂര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സൂര്യ നഴ്‌സിങ് പൂര്‍ത്തിയാക്കി പോസ്റ്റ് ബിഎസ് സിയ്ക്ക് ചേരാന്‍ ഇരിക്കുകയായിരുന്നു. ഇതിനായി പല കോളേജുകളിലും അപേക്ഷയും നല്‍കിയിരുന്നു. രാവിലെ പേരയം വഴി സൂര്യ വരുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആദ്യം ആളെ തിരിച്ചെറിഞ്ഞില്ലായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.സൂര്യയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞ ടിന്നറിന്‍റെ കുപ്പി കണ്ടെത്തിയിരുന്നു. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള തീപിടിക്കാന്‍ സഹായകമാകുന്ന പദാര്‍ഥം ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.23 വയസുള്ള സൂര്യ എങ്ങനെ മരിച്ചു, ആത്മഹത്യ ചെയ്തതാണോ, മരിക്കാനുള്ള കാരണം എന്ത് തുടങ്ങി കാര്യങ്ങള്‍ കുണ്ടറ പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ആളൊഴിഞ്ഞ റോഡില്‍ തീയും പുകയും; കുണ്ടറയില്‍ 23കാരി റോഡില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍
jibin
0