തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് ഗംഭീര സ്വീകരണം. ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ടിന്‍റെ അകമ്പടിയോടെയാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്. കേന്ദ്ര തുറമുഖ വകുപ്പു മന്ത്രി സർബാനന്ദ സോനോവാളാണ് മുഖ്യാതിഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വിഴിഞ്ഞത്ത് ആദ്യ കപ്പലിന് ഗംഭീര സ്വീകരണം
ജോവാൻ മധുമല
0
Tags
Top Stories