ആലപ്പുഴ: വന്ദേഭാരത് എക്സപ്രസിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ വഴിയുള്ള യാത്രക്കാര്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നു. രാവിലെ മുതല്‍ ആലപ്പുഴ – എറണാകുളം റൂട്ടിൽ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം. സമയക്രമം പാലിക്കാതെ വന്ദേഭാരത് ഓടുന്നത് മൂലം ചില ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ വരെ ട്രെയിനുകൾ പിടിച്ചിടുന്ന അവസ്ഥയാണെന്ന് യാത്രക്കാര്‍ പറയുന്നു. ഇത് മൂലം സമയത്തിന് ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താന്‍ കഴിയുന്നില്ലെന്നാണ് പരാതി. പ്രശ്നത്തിന് പ്രായോഗിക പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സംഘടന റെയില്‍വേ അധികൃതര്‍ക്ക് പരാതിയും നല്‍കി.
വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു.. യാത്രക്കാര്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നു…
Jowan Madhumala
0
Tags
Top Stories