തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു… 
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ ഒപിയോട് ചേർന്നുള്ള മെഡിക്കൽ കോളേജ് കാറ്ററിംഗ് വർക്ക് കോപററ്റീവ് സൊസെറ്റി കെട്ടിടത്തിന്റെ അടുക്കള ഭാഗമാണ് ഉച്ചയോടെ ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. എൺപതോളം ആളുകൾ കാന്റീനിൽ ഉണ്ടായിരുന്നെങ്കിലും ആളപായമുണ്ടായിട്ടില്ല. എന്നാൽ അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.

ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടമായതിനാൽ പൊളിച്ച് മാറ്റി പുതുക്കി പണിയണമെന്ന ആവശ്യം നേരത്തെ തന്നെ ജീവനക്കാർ ഉന്നയിച്ചിരുന്നു. വലിയ ദുരന്തം ഒഴിവായെങ്കിലും കെട്ടിടം അപകടാവസ്ഥയിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം.
Previous Post Next Post