നവകേരള സദസുമായി സഹകരിച്ചില്ല; നാല് പഞ്ചായത്ത് സെക്രട്ടറി മാരെ സ്ഥലം മാറ്റി


തിരുവനന്തപുരം : നവകേരള സദസിന്റെ മുന്നൊരുക്കങ്ങളുമായി സഹകരിക്കാത്ത നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി. പുതുപ്പള്ളി, പരുശുര്‍, തിരുവള്ളുവര്‍, ആനക്കര പഞ്ചായത്ത് സെക്രട്ടറിമാരെയാണ് സ്ഥലം മാറ്റിയത്.

 പരിപാടികള്‍ ഏകോപിപ്പിക്കുന്നതിലും വിജയിപ്പിക്കുന്ന തിലും വീഴ്ചവരുത്തി യെന്ന് ചൂണ്ടിക്കാട്ടി യാണ് നടപടി.

നവംബര്‍ 18 മുതല്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നവകേരളസദസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച യോഗങ്ങളും മറ്റും നടന്നുവരികയാണ്. ഉദ്യോഗസ്ഥരെ വിളിച്ച് ഏകോപനം നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റിയത്.

പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിനെ ഇടമലക്കുടിയിലേക്കും, പരശൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കാസര്‍കോട്ടേക്കും, ആനക്കര പഞ്ചായത്ത് സെക്രട്ടറിയെ തൃക്കരിപ്പൂരിലേക്കും തിരുവള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉദുമയിലേക്കുമാണ് സ്ഥലം മാറ്റിയത്.

 ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുന്‍പായി ചുമതല ഒഴിയണമെ ന്നും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് ഇവരില്‍ ആര്‍ക്കെങ്കിലും ചുമതല കൈമാറണമെന്നും ഉത്തരവില്‍ ഉണ്ട്.
Previous Post Next Post