കോഴിക്കോട്: ടൂറിസ്റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി.കോഴിക്കോട്: ടൂറിസ്റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിക്കു സമീപം കാവുന്തറ സ്വദേശി ഷംസുദീ (38) നാണ് വെടിയേറ്റത്. തലയ്ക്കു ഗുരുതര പരുക്കുണ്ട്. സ്വയം വെടിയുതിർത്തെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ രണ്ടിനു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലാണു സംഭവം ഉണ്ടായത്. യുവാവിനെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ യുവാവു ഹോട്ടലിലുണ്ടെന്ന വിവരം ലഭിച്ചു. വാതിൽ ചവിട്ടി തുറന്നാണു ബന്ധുക്കളും പൊലീസും അകത്തു കയറിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post